Advertisement

ബൈക്കിന്റെ വിലയിൽ കാർ; നാനോയെ തകർക്കാൻ ബജാജിന്റെ ‘ക്യൂട്ട്’

August 2, 2017
Google News 1 minute Read
bajaj qute cute car

സാധാരണക്കാരന്റെ സ്വന്തമായി ഒരു കാർ എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുകയായിരുന്നു ടാറ്റയുടെ നാനോ. കുറഞ്ഞ വിലയിൽ ഒരു നാലംഗ കുടുംബത്തിന് സുഖമായി യാത്ര ചെയ്യാവുന്നതായിരുന്നു നാനോയുടെ പ്രത്യേകത. എന്നാൽ ടാറ്റയുടെ നാനോയ്ക്ക് വെല്ലുവിളി ഉയർത്തി ബജാജ് എത്തിയിരിക്കുകയാണ്.

ബജാജിന്റെ ‘ക്യൂട്ട്’ എന്ന കുഞ്ഞൻ കാറാണ് വിപണി കീഴടക്കാൻ ലക്ഷ്യമിടുന്നത്. ഒരു ബൈക്കിന്റെ വിലയേ ക്യൂട്ടിനും ഉണ്ടാവുകയുള്ളു. ഒപ്പം നാനോയെക്കാൾ ആകർഷകമായ മോഡലും കൂടിയാകുമ്പോൾ ക്യൂട്ടിന് ഉപഭോക്താക്കൾ ഏറുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2012 ഓട്ടോ എക്‌സ്‌പോയിലാണ് ക്യൂട്ടിന്റെ പ്രൊഡക്ഷൻ മോഡൽ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. 2,752 എംഎം നീളവും, 1,312 എംഎം വീതിയും, 1,925 എംഎം വീൽബേസും, 1,652 എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ടിന് ലോകത്തിലെ ഏറ്റവും ചെറിയ യാത്രാ വാഹനമെന്ന പ്രത്യേകതയുമുണ്ട്. കാറിന്റെ രൂപമാണെങ്കിലും ക്യൂട്ടിനെ ഈ ഗണത്തിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. ഫോർവീൽ വാഹനമെന്ന വിശേഷണം മാത്രമേ നൽകിയിട്ടുള്ളു.

സവിശേഷതകൾ :

bajaj qute cute car

216.6 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് കരുത്ത്. 0.2 ലിറ്റർ വാട്ടർ കൂൾഡ് സിംഗിൾ ഡിജിറ്റൽ ട്രിപ്പിൾ സ്പാർക്ക് ഇഗ്‌നീഷ്യൻ 4 വാൾവ് എൻജിൻ 13 ബിഎച്ച്!പി കരുത്തും 20 എൻഎം ടോർക്കുമേകും. അഞ്ച് സ്!പീഡ് ഗിയർ സംവിധാനം മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വാഹനത്തെ കുതിപ്പിക്കും. ഭാരക്കുറവായതിനാൽ 36 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എസി, പവർ സ്റ്റിയറിങ്, പവർ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിൽ ഉണ്ടാവില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ ആറ് നിറങ്ങളിൽ ക്യൂട്ട് ലഭ്യമാകും.

യൂറോപ്യൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ജനപ്രിയ വാഹനമാണ് ക്യൂട്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം 1.2 ലക്ഷം രൂപയായിരിക്കും ക്യൂട്ടിന്റെ വില. ഓട്ടൊമൊബൈൽ ലോകം ഉറ്റുനോക്കിയ ഈ കാർ ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

bajaj qute cute car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here