സി കെ വിനീതിന് സർക്കാർ ജോലി; വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ

vineeth

മലയാളി ഫുട്‌ബോൾ താരം സി കെ വിനീതിന് ജോലി നൽകാൻ കേരള സർക്കാർ തീരുമാനം. വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമായത്. ജോലിയ്ക്ക് കൃത്യമായി ഹാജരാകാത്തതിന്റെ പേരിൽ ഏജീസ് ഓഫീസിൽനിന്ന് വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജോലി നൽകാൻ സർക്കാർ തീരുമാനം. 2012ലാണ് സ്‌പോർട്‌സ് ക്വാട്ടയിൽ വിനീത് ജോലിയിൽ പ്രവേശിച്ചത്.

NO COMMENTS