കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന ഭയം, ഉറക്കമില്ല; ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കി

dileep.

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായി റിമാന്റിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കി. കൗൺസിലിംഗ് രണ്ടരമണിക്കൂറോളം നീണ്ടുനിന്നു. ഭാര്യ കാവ്യ മാധാവനെ അറസ്റ്റ് ചെയ്യുമോ എന്ന ഭയമാണ് കൗൺസിലിംഗിൽ ഉടനീളം ദിലീപ് പങ്കുവച്ചത്.

ദിലീപിനെതിരായ വാർത്തകൾ പത്രങ്ങളും ചാനലുകളും വഴി ജയിലിൽ എത്തുന്നുണ്ട്. ഇതെല്ലാം കേട്ട് ഏറെ മാനസിക സംഘർഷത്തിലാണ് എന്നതാണ് കൗൺസിലിംഗിന് വിധേയമാക്കാൻ പ്രധാന കാരണം. ദിലീപിന്റെ വിശ്വസ്ഥനും മാനേജരുമായിരുന്ന അപ്പുണ്ണി കഴിഞ്ഞ ദിവസം ദിലീപിനെതിരെ മൊഴി കൊടുത്തിരുന്നു.

ജയിലിൽ ആഴ്ചയിലൊരിക്കൽ എത്തുന്ന കന്യാസ്ത്രീയാണ് ആവശ്യമുള്ള തടവുകാർക്ക് കൗൺസിലിംഗ് നൽകുന്നത്. ഇവർതന്നെയാണ് ദിലീപിനെ കൗൺസിൽ ചെയ്തത്. കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള ആശങ്കയുമാണ് ദിലീപിനെ മാനസികമായി തളർത്തുന്നത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചത് മുതൽ ദിലീപ് ആകെ തകർന്നിരുന്നു. പിന്നീട് കാവ്യയെ ചോദ്യം ചെയ്യുക കൂടി ചെയ്തതോടെ ദിലീപ് ആകെ തളർന്നു പോകുകയായിരുന്നു. അമ്മയോടും മകൾ മീനാക്ഷിയോടും ഭാര്യ കാവ്യയോടും ജയിലിൽ കാണാൻ വരരുതെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. കാണാനെത്തുന്നവരിൽ പലരെയും കാണാൻ കൂട്ടാക്കാതെ ദിലീപ് മടക്കി അയക്കുകയാണ്. ദിലീപിന്റെ റിമാന്റ് കാലാവധി ഈ മാസം എട്ടിന് അവസാനിക്കാനിരിക്കുകയാണ്.

NO COMMENTS