ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരൻ അബു ദുജാന കൊല്ലപ്പെട്ടു

abu dujana

ജമ്മുകാശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അബു ദുജാനയും കൂട്ടാളിയും കൊല്ലപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അബു ദുജാനയും ആരിഫ് ഭട്ടും കൊല്ലപ്പെട്ടത്. പുൽവാമയിലെ ഹാക്രിപോറയിൽ ചൊവ്വാഴ്ച പുലർച്ചെ ഇവർ ഒളിച്ചിരുന്ന വസതി വളഞ്ഞ സുരക്ഷാ സേന നീണ്ട നേരത്തെ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഇരുവരെയും വധിച്ചത്.

ഇതിനിടയിൽ നൂറോളം വരുന്ന ജനങ്ങൾ സൈന്യത്തിന് നേരെ കല്ലെറിഞ്ഞെങ്കിലും ഇത് വക വയ്ക്കാതെ ഇരുവരെയും വധിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS