ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാർ: ട്രംപ്

donald trump refugee ban trump about court proceedings medias are american citizens enemy tweeted trump judge dismisses trumps plea US makes H 1B visa rules strict

ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞുവെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം പറഞ്ഞു.

ദീർഘദൂര ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ ഉത്തരകൊറിയയെ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവരെ യുദ്ധത്തിലൂടെ തകർക്കുകയാണെന്ന് ട്രംപ് പറഞ്ഞുവെന്നും ലിൻഡ്‌സി.

എൻബിസി ഷോയ്ക്ക് ഇടയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ മിസൈൽ വികസന പദ്ധതികൾ തടയാൻ ചൈനയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അമേരിക്ക സൈനിക മുന്നേറ്റം നടത്തുമെന്നും ലിൻഡ്‌സി.

NO COMMENTS