പി യു ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ ധനസഹായം

പി യു ചിത്രയ്ക്ക് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരിശീലനത്തിനായി പ്രതിമാസം 25000 രൂപ വീതം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. മാസം 10000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി സർക്കാർ നൽകുക. തനിക്ക് ജോലി ആവശ്യമാണെന്ന ആവശ്യം ചിത്ര ഉന്നയിച്ചതിനെ തുടർന്നാണ് സർക്കാർ നീക്കം.

കഴിഞ്ഞ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയ ചിത്രയെ ലോക ചാംപ്യൻഷിപ്പിൽനിന്ന് പുറത്താക്കിയതിനെ തുടർന്നുണ്ടായ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചിത്രയെ ചാംപ്യൻഷിപ്പിൽ ഉൾപ്പെടുത്താതിരുന്നത്.

NO COMMENTS