മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവർണറുടെ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം

PINARAYI-SADASIVAM

തിരുവനന്തപുരത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പി സദാശിവം വിളിച്ചുവരുത്തിയ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം.

തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സെക്രട്ടേറിയേറ്റിലാണ് പാർട്ടി നിലപാടെടുത്തത്. മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയതിൽ അപാകതയില്ലെന്നാണ് പൊതുവികാരമെന്നും വിലയിരുത്തൽ.

സർക്കാരും ഗവർണരും തമ്മിൽ നല്ല ബന്ധമാണുള്ളത്. സംഭവം വിവാദമാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ഈ വിഷയം വിവാദമാകുന്നത് ആത്തരക്കാർക്ക് ഗുണം ചെയ്യുമെന്നും ചർച്ചയിൽ വിലയിരുത്തു.

NO COMMENTS