ഇമ്രാൻ ഖാനെതിരെ ലൈംഗികാരോപണം

sexual allegation against imran khan

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇമ്രാൻഖാനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പാർട്ടിയിലെ പ്രമുഖ വനിതാ നേതാവ് രാജിവെച്ചു. ആയിഷ ഗുലായ്‌യാണ് പാർട്ടി വിട്ടത്. ഇമ്രാൻ ഖാൻ വ്യക്തിത്വമില്ലാത്തയാളാണെന്നും തനിക്കും പാർട്ടിയിലെ മറ്റു സ്ത്രീകൾക്കും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയക്കുമെന്നും ആയിഷ ഗുലായ് ആരോപിച്ചു.

പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് രാജിവെച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാൻഖാനെതിരെ വനിതാ നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്ലാമാബാദിൽ പത്രസമ്മേളനം നടത്തിയാണ് താൻ പാർട്ടിവിടുകയാണെന്ന് ആയിഷ ഗുലായ് അറിയിച്ചത്.

 

sexual allegation against imran khan

NO COMMENTS