താരജാഡകളില്ല, കുടപിടിയ്‌ക്കേണ്ട, വെറും നിലത്ത് ഷോട്ടിനായി കാത്തിരിക്കുന്ന വിജയ് സേതുപതി

വിജയ് സേതുപതിയും, മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിക്രം വേദ തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കുമ്പോൾ തന്നെ വിജയ് തിരക്കിലാണ്. 96 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ.

vijay-sethupathi3താരജാഡകളൊന്നുമില്ലാതെ ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗ് ഇടവേളയിൽ വെറും തറയിലിരിക്കുന്ന സേതുപതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

vijay-sethupathi4ഒരു ചിത്രം വിജയിക്കുമ്പോഴേക്കും ആസാധാരണക്കാരായി മാറുന്നവർക്കിടയിൽ വിജയ് സേതുപതി വേറിട്ട് നിൽക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി തെന്നിന്ത്യയുടെ ‘നല്ല നടൻ’ ആരാധകരോടൊപ്പം സമയം ചെലവിടുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. അത്രയ്ക്ക് സിംപിളാണ് വിജയ്.

vijay-sethupathi1മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെയാണ് വിജയ് 96 ൽ അവതിരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. 96 വയസ്സുകാരനായും താരമെത്തും. തൃഷയാണ് നായിക.

vijay-sethupathi5

NO COMMENTS