ഖേൽ രത്‌ന പുരസ്‌കാരം; മിഥാലിയെ തഴഞ്ഞ് ബിസിസിഐ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിലേക്ക് മിഥാലിയുടെ പേര് നൽകാൻ ബിസിസിഐയ്ക്ക് സാധിച്ചില്ല. പേര് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞതിന് ശേഷമാണ് മിഥാലിയുടെ പേര് ബിസിസിഐ നൽകിയത്. ചേതേശ്വർ പൂജാര, ഹർമൻ പ്രീത് കൗർ എന്നിവരുടെ പേര് ബിസിസിഐ നൽകിയിരുന്നു. വനിതാ ക്രിക്കറ്റിൽ 6000 റൺസ് തികച്ച് റെക്കോർഡ് ഇട്ടിരുന്നു മിഥാലി.

NO COMMENTS