ഗ്രീൻ കാർഡ് വിസ; പുതിയ സംവിധാനവുമായി അമേരിക്ക

trump trump trump contempts hate crime in us

ഗ്രീൻകാർഡ് വിസ അനുവദിക്കുന്നതിൽ പുതിയ സംവിധാനവുമായി അമേരിക്ക. നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.

കുടുംബത്തോടെയുള്ള കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്താനും പദ്ധതിയുണ്ട്. കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് സമാനമാണ് പുതിയ വിസ സംവിധാനമെന്ന് ട്രംപിന്റെ സീനിയർ ഉപദേഷ്ടാവ് ജാക്‌സൺ മില്ലർ പറഞ്ഞു.

NO COMMENTS