ഖേൽരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു

khelratna award declared

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഹോക്കി താരം സർദാർ സിങ്, പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ദേവേന്ദ്ര ജജാറിയ എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

ഇവരെ കൂടാതെ ദീപ മാലിക്, മാരിയപ്പൻ തങ്കവേലു, മനോജ് കുമാർ തുടങ്ങിയവർ ഖേൽരത്‌ന സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

പിടി ഉഷയും വീരേന്ദർ സെവാഗും സമിതിയിൽ അംഗമാണ്. നീന്തൽ താരം സജൻ പ്രകാശ്, ഷൂട്ടിംഗ് താരം അയോണിക പോൾ, ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പുജാര,ഹർമൻ പ്രീത് കൗർ, ഫുട്‌ബോൾ താരം ജെജെ ലാൽ പെഖുല, ബില്യാർഡ്‌സ് താരം വിദ്യ പിള്ള,ചെസ്സ് താരം എസ്പി സേതുരാമൻ, അത്‌ലറ്റ് പികെ ജെയ്‌സൺ,ഹോക്കി താരം റിതു റാണി തുടങ്ങിയ താരങ്ങളാണ് അർജുന അവാർഡ് പട്ടികയിൽ ഉള്ളത്.

khelratna award declared

NO COMMENTS