മെഡിക്കൽ കോളേജ് കോഴ; സതീഷ് നായർ ഒളിവിൽ

bjp

ബിജെപി കേരള ഘടകത്തിനെതിരെ ഉയരുന്ന മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഇടനിലക്കാരൻ സതീഷ് നായർ ഒളിവിൽ. ഡൽഹി പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ കേരളത്തിന് കൈമാറി. സതീഷ് നായരെ കണ്ടെത്താൻ കേരളം ഡൽഹി പോലീസിന്റെ സഹായെ തേടിയിരുന്നു.

മെഡിക്കൽ കോളേജിന് അംഗീകാരം നേടിയെടുക്കാൻ ബിജെപി നേതൃത്വത്തിന് 5.60 കോടി രൂപ കോഴയായി നൽകിയെന്നതാണ് കേസ്. ബിജെപി മുൻ സഹകരണസെൽ കൺവീനർ ആർഎസ് വിനോദിന് പണം നൽകാൻ കോളേജിന് ഇടനിലക്കാരനായിരുന്നു സതീഷ് നായർ. വർക്കല എസ് ആർ കോളേജ് ഉടമ ആർ ഷാജിയിൽനിന്നാണ് പണം വാങ്ങിയതെന്നാണ് സമിതി കണ്ടെത്തിയിരുന്നു.

NO COMMENTS