ഗൃഹനാഥന്റെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

handcuffs

മൊകേരിയിലെ വട്ടക്കണ്ടി മീത്തൽ ശ്രീധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുഖ്യപ്രതി ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി പരിമൾ ഹർദാൽ ആണ് പിടിയിലായത്.

കഴിഞ്ഞ ജൂലൈ എട്ടിനാണ് ശ്രീധരൻ മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ മരണത്തിൽ ദുരൂഹത ബോധ്യപ്പെടുകയായിരുന്നു.

വീട്ടുകാരുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി ഭാര്യയെയും ഭാര്യാ മാതാവിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇരുവരുടെയും സഹായത്തോടെ ഇതരസംസ്ഥാന തൊഴിലാളി ശ്രീധരനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

NO COMMENTS