ചരിത്രം കുറിച്ച് നെഹ്രുട്രോഫി; ഇത്തവണ മാറ്റുരക്കുന്നത് 78 വള്ളങ്ങൾ

nehru trophy this year 78 participants

നെഹ്‌റുട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന മേളയായി ഇക്കുറി മാറും. ഇതിനകം 78 വള്ളങ്ങളാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങൾ മേളയിൽ പങ്കെടുക്കുന്നത്. വള്ളംകളിക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാർട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂർത്തിയാകും. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ. രേഖയുടെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ സമിതി ഏഴിന് ഇതിന്റെ ട്രയൽ റൺ നടത്തും.

 

nehru trophy this year 78 participants

NO COMMENTS