രതീഷിന്റെ മകള്‍ പാര്‍വതിയുടെ വിവാഹം സെപ്തംബര്‍ ആറിന്

parvathy ratheesh

രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയാകുന്നു. മധുര നാരങ്ങ എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലൂടെയാണ് പാര്‍വതി അഭിനയ രംഗത്തേക്ക് എത്തുന്നത്.  കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്‍.  സെപ്റ്റംബര്‍ ആറിനാണ് വിവാഹം. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിലാണ് വിവാഹ ചടങ്ങുകള്‍. ലച്മിയാണ് പാര്‍വതി അഭിനയിച്ച അവസാന ചിത്രം.
കഴിഞ്ഞ വര്‍ഷം പാര്‍വതിയുടെ സഹോദരി പത്മയുടെ വിവാഹം കഴിഞ്ഞിരുന്നു.
 മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് അന്ന് രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിയത്

parvathy ratheesh

 

NO COMMENTS