മഅദനിയുടെ പരോള്‍ ചിലവ്; കര്‍ണ്ണാടക പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

madani

മഅദനിയ്ക്ക് കേരളത്തിലേക്ക് വരാന്‍ കര്‍ണ്ണാടക പോലീസ് ചുമത്തിയ വന്‍തുകയുടെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് സുപ്രീം കോടതി നിര്‍ദേശം. സുരക്ഷ ഒരുക്കാമെന്ന കേരളത്തിന്റെ വാദം കോടതി തള്ളി. കര്‍ണ്ണാടകയില്‍ തടവില്‍ കഴിയുന്ന ഒരാള്‍ക്ക് കേരളം സുരക്ഷ ഒരുക്കേണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം.  സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീമമായ തുക ഈടാക്കിയ നടപടിയെ കോടതി വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും മാത്രം ഈടാക്കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശത്തെ കര്‍ണ്ണാടകം ഗൗരവത്തോടെ കണ്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

രണ്ട് എ.സി.പിമാരടക്കം 19 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതലയുണ്ടാവുകയെന്നും ഇവര്‍ക്ക് 13 ദിവസത്തേക്കുള്ള ചിലവ് നല്‍കണമെന്നുമാണ് കര്‍ണ്ണാടക ആവശ്യപ്പെട്ടത്. 14,80,000 രൂപയാണിത്. പുറമെ വിമാനടിക്കറ്റ് നിരക്കുമുണ്ട്.

NO COMMENTS