Advertisement

ടോവീനോയുടെ തമിഴ് ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

August 3, 2017
Google News 0 minutes Read
tovino

ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തെന്നിന്ത്യന്‍ നടി പിയ ബാജ്‌പേയ്യാണ് ചിത്രത്തിലെ നായിക.

സോഫ്റ്റവെയര്‍ എഞ്ചിനിയറായ അഭി എന്ന റൊമാന്റിക് നായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ജൈവ കര്‍ഷകയും ബ്ലോഗ് എഴുത്തുകാരിയുമായ അനു എന്ന നായികാ വേഷത്തിലാണ് പിയ ബാജ്‌പേയി എത്തുന്നത്. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്.
മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ദ്വിഭാഷ ചിത്രമാകും ഇത്. സുഹാസിനി, പ്രഭൂ, രോഹിണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം സെപ്തംബര്‍ 22 ന് പുറത്തിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here