കൂട്ട ജയിപ്പിക്കൽ നിർത്തുന്നു; മിനിമം മാർക്കില്ലെങ്കിൽ ഇനി അഞ്ചിലും എട്ടിലും തോൽവി

school will be failed if not secured minimum marks in fifth and eighth

ഇനി മുതല്‍ മാര്‍ക്കില്ലാത്തവര്‍ക്ക് അടുത്ത ക്ലാസിലേക്ക് ജയിക്കാനാവില്ല. മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടികളെ തോല്‍പിക്കാന്‍ തീരുമാനം. എട്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള  ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശിപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

പഠന നിലവാരം തീരെ മോശമായവരെയാണ് തോല്‍പിക്കുക.  പക്ഷേ ഇവര്‍ക്ക് അടുത്ത ക്ലാസിലേക്ക് കടന്നുകൂടാന്‍ ഒരവസരം കൂടി നല്‍കണം. ഇതിനായി ഇവര്‍ക്ക് രണ്ടാമതൊരു പരീക്ഷ കൂടി നടത്തണം. അതിലും ജയിച്ചില്ലെങ്കില്‍ തോറ്റവരായി കണക്കാക്കാം. മെയ്, ജൂണ്‍ മാസങ്ങളിലായാണ് സേ പരീക്ഷ നടത്തേണ്ടത്.

 

will be failed if not secured minimum marks in fifth and eighth

NO COMMENTS