പ്രണയം നിരസിച്ചു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി

youth cuts woman into pieces for rejecting proposal

പ്രണയം നിരസിച്ചതിന് യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ യുവാവ് പിടിയിൽ. യുവതിയെ കഷ്ണങ്ങളാക്കി ബാഗിലൊളിപ്പിച്ച് പാടത്ത് തള്ളുകയായിരുന്നു യുവാവ്.

മുംബൈയിലെ ചെംബൂരിന് സമീപമായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ സൽമാനിയാണ് പിടിയിലായത്. മറിയം ഷെയ്ഖ് എന്ന ഇരുപത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്.

ചെമ്പൂരുലെ ഒരു സലൂണിലെ ജോലിക്കാരായിരുന്നു ഇരുവരും. അവിടെവച്ചാണ് ഇമ്രാൻ തന്റെ പ്രണയം മറിയത്തിനോട് തുറന്ന് പറയുന്നത്. തുടർന്നുണ്ടായ വാകുതർക്കമാണ് മറിയത്തിന്റെ കൊലയിൽ കലാശിച്ചത്.

മറിയത്തെ കൊന്ന് ക്ഷണളാക്കി സൂക്ഷിച്ച ബാഗ് എറിഞ്ഞ പാടത്തിന്റെ ഉടമ ബാഗ് കണ്ടെടുത്തതോടെയാണ് രക്തം ഉറയുന്ന ഈ അരുംകൊല പുറത്ത് വരുന്നത്. തുടർന്ന് ഇമ്രാൻ പിടിയിലായി.

youth cuts woman into pieces for rejecting proposal

NO COMMENTS