ലണ്ടനില്‍ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം

athletic championship

പതിനാറാമത് ലോക അത്ലറ്റിക്സ് മീറ്റിന് ഇന്ന് ലണ്ടനില്‍ ആരംഭിക്കും. ഉസൈന്‍ ബോള്‍ട്ടിന്റെയും മോ ഫറയുടെയും അവസാന അന്താരാഷ്ട്ര മത്സരമാണിത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 മുതലാണ് മത്സരങ്ങള്‍. ആദ്യ ദിനമായ ഇന്ന് രാത്രി 1.50ന് പുരുഷന്മാരുടെ 10,000മീറ്ററില്‍ ഫൈനല്‍ മത്സരം നടക്കും. ഈ ഇനത്തില്‍ ബ്രിട്ടന്റെ മോ ഫറ മത്സരിക്കുന്നുണ്ട്.

ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഇന്ന് നടക്കുന്ന 1500മീറ്ററില്‍ പിയു ചിത്ര മത്സരിക്കുമായിരുന്നു. 11 ഇനങ്ങളിലായി 25 ഇന്ത്യക്കാര്‍ ലണ്ടനിലെ ട്രാക്കിലിറങ്ങും. ഇതില്‍ ഒമ്പത് മലയാളികളുണ്ട്. 4ഃ400 മീറ്റര്‍ റിലേ ടീം അംഗങ്ങളായ അമോജ് ജേക്കബ്, പി.പി. കുഞ്ഞുമുഹമ്മദ്, സച്ചിന്‍ റോബി, മുഹമ്മദ് അനസ് എന്നിവരും നടത്തത്തില്‍ കെ.ടി. ഇര്‍ഫാനും പുരുഷന്‍മാരുടെ മാരത്തണില്‍ ടി. ഗോപിയുമാണ് പുരുഷവിഭാഗത്തിലെ മലയാളി താരങ്ങള്‍. നിതാ വിഭാഗത്തില്‍ 4*400 മീറ്റര്‍ റിലേ ടീമിലുള്ള അനില്‍ഡ തോമസ്, ജിസ്ന മാത്യു, അനു രാഘവന്‍ എന്നിവരും മലയാളികളാണ്.

ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 13വരെയാണ്  മത്സരം നടക്കുക.

NO COMMENTS