ദിലീപ് കുമാറിന്റെ നിലയില്‍ നേരിയ പുരോഗതി

dileep kumar

മുന്‍കാല ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ആരോഗ്യത്തില്‍ നേരിയ പുരോഗതി. കഴിഞ്ഞ ബുധനാഴ്ചയാണ് താരത്തെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗവും ഒപ്പം നിര്‍ജ്ജലീകരണവുമാണ് താരത്തെ തളര്‍ത്തിയത്. ഇകഴിഞ്ഞ ഏപ്രിലിലും പനി ബാധിച്ച് ഇദ്ദേഹം മാസങ്ങളോളം ചികിത്സയിലായിരുന്നു.  ഇദ്ദേഹം വെന്റിലേറ്ററിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ പരന്നിരുന്നു, എന്നാല്‍ ഇത് ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
dilip-kumar-7591
94 വയസ്സാണ് ദിലീപ് കുമാറിന്റെ പ്രായം. ദേവദാസ്, മുഗള്‍ ഇ അസം, ഗംഗ ജമുന, മധുമതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു. 1998ലെ ക്വിലയാണ് ദിലീപ് കുമാറിന്റെ അവസാന ചിത്രം. 1994ദാദസാഹിബ് ഫാല്‍കെ പുരസ്കാരത്തിന് അര്‍ഹനായിരുന്നു. 2015ല്‍ പത്മ വിഭൂഷണും ദിലീപ് കുമാറിന് ലഭിച്ചിട്ടുണ്ട്.

dileep kumar

NO COMMENTS