ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് തലയ്ക്കടിച്ച് കൊന്നു

child death

ഏഴ് മാസം പ്രായമായ കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന പിതാവിന്‌ ജീവപര്യന്തം കഠിനതടവും 10000 രൂപ പിഴയും കോടതി വിധിച്ചു. മധ്യപ്രദേശ് സ്വദേശിയും ഇടുക്കി കരുണാപുരം ബാലഗ്രാമിൽ താമസിക്കുന്ന സമീർ (29)നെയാണ് ഇടുക്കി സ്‌പെഷ്യൽ കോടതി വിധി.

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷം കഠിനതടവും 10000 രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. 2011 ഫെബ്രുവരി 17ന് 3.30 നാണ് കേസിന് ആസ്പദമായ സംഭവം.

സമീർ ബന്ധുവീട്ടിൽ വച്ച് ഭാര്യയെ മാരകമായി മുറിവേൽപ്പിക്കുകയും കുഞ്ഞിനെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ച് കൊല്ലുകയുമായിരുന്നു. 2009 ലാണ് റിനീസിനെ സമീർ വിവാഹം ചെയ്യുന്നത്.

NO COMMENTS