ഹാദിയ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി

hadiya case

ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കുന്ന എൻ ഐ എ സംഘത്തിനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഹാദിയ വീട്ട് തടങ്കലിലാണെന്ന പരാതിയിൽ പിതാവിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കോടതി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിർദ്ദേശം.

ഹാദിയയെ വീട്ട് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

NO COMMENTS