മഅ്ദനിയ്ക്ക് നാട്ടിലേക്ക് വരാനുള്ള സുരക്ഷാ ചെലവ് കുറച്ച് കർണാടക സർക്കാർ

madani

കർണാടക ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസിർ മഅ്ദനിയുടെ സുരക്ഷാ ചെലവ് കർണാടക സർക്കാർ കുറച്ചു. ഒരു ലക്ഷത്തി പതിനെട്ടായിരം ആയാണ് കുറച്ചത്. നേരത്തെ നാട്ടിലേക്ക് വരാൻ മഅ്ദനി 15 ലക്ഷം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്.

സന്ദർശന സമയം നാല് ദിവസംകൂടി കൂട്ടി നൽകി. ഓഗസ്റ്റ് ആറ് മുതൽ 19 വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്.

ഇതിനെതിരെ മഅ്ദനി സുപ്രീം കോടതിയെ സമർ്പപിച്ചതോടെയാണ് സർക്കാർ ചെലവ് ചുരുക്കിയത്. മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും രോഗിയായ ഉമ്മയെ കാണാനുമാണ് മഅ്ദനി ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

NO COMMENTS