ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി അറസ്റ്റില്‍

0
23
iit

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഐഐടി ബിരുദധാരി അറസ്റ്റില്‍ .ഖരക്പൂര്‍ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന അഭിനവ് ശ്രീ വാസ്തവയാണ് അറസ്റ്റിലായത്. ഇയാള്‍ യുഐഡിയുടെ സെര്‍വറില്‍ കടന്നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്.

ഒല ടാക്സി സര്‍വീസില്‍ സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് എന്‍ജിനീയറാണ് അഭിനവ്. ആധാര്‍ രജിസ്റ്റര്‍ ചെയ്തവരുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ 40000ത്തോളം പേരുടെ വിവരങ്ങളാണ് അഭിനവ് ചോര്‍ത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ബയോമെട്രിക്ക് വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയിട്ടില്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ പേരുണ്ടായേക്കാമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

man arrested for hacking adhaar data,iit

 

NO COMMENTS