മാൽവെയർ നിർമ്മിച്ചു; വാനാക്രൈയെ തുരത്തിയെ മാർക്കസ് ഹച്ചിൻസൺ അറസ്റ്റിൽ

Marcus Hutchins who stopped WannaCry attack arrested

ലോകത്തെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാർക്കസ് ഹച്ചിൻസണെ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് ചോർത്തിയെടുക്കുന്ന മാൽവെയറുകൾ നിർമിച്ചതിനാണ് അമേരിക്കൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്രോണോസ് എന്ന് പേര് നൽകിയിരിക്കുന്ന മാൽവെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങൾ ചോർത്തിയത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നതാണ് മാർക്കസിനെതിരെയുള്ള കേസ്. 2014 ജൂലൈ മുതൽ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിർമ്മിച്ചത്.

 

Marcus Hutchins who stopped WannaCry attack arrested

NO COMMENTS