308 കോടിയുടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു സ്ത്രീയാണ്

iphone

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണിന് എത്ര രൂപ വില വരും? ചോദ്യം ഇന്ത്യയിലൊതുക്കണം.. അറ്റകൈയ്ക്ക് ഒരു കോടി വരെ പറഞ്ഞു കളയും നമ്മള്‍. ഒരു കോടിയല്ല, നൂറ് കോടി രൂപ പറഞ്ഞാലും അതല്ല ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഫോണ്‍. 308 കോടിയാണ് ആ വിലക്കൂടിയ ഫോണിന്റെ വില. ലോകത്തിലെ തന്നെ വിലക്കൂടിയ ഫോണുകളില്‍ ഒന്നായിരിക്കും ഇത്. ഒരു സ്ത്രീയാണ് ഇന്ത്യയില്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നത്. മറ്റാരുമല്ല, നിതാ അംബാനിയാണ് ആഫോണിന്റെ ഉടമ.

ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് (Falcon Supernove iPhone 6 Pink Diamond) എന്ന ഫോണാണ് ഇത്. 2014ല്‍ ആണ് ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പുതിയ വേര്‍ഷനാണ് നിത അംബാനി ഉപയോഗിക്കുന്നത്. ആരുടെയെങ്കിലും നിര്‍ദേശ പ്രകാരമാണ് ഈ ഫോണ്‍ നിര്‍മ്മിക്കുക. 24 കാരറ്റ് സ്വര്‍ണ്ണവും പിങ്ക് ഗോള്‍ഡും ചേര്‍ത്താണ് ഈ ഫോണിന്റെ നിര്‍മ്മാണം. ഇത് നിലത്തു വീണാല്‍ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിങ്ങും നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ഉടമയ്ക്ക് ലഭിക്കും.

NO COMMENTS