പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ദേശീയഗാനം പോസ്റ്റ് ചെയ്തു

hacker

പാക്കിസ്ഥാൻ സർക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത വെബ്‌സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനം പോസ്റ്റ് ചെയ്തു. ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് വ്യക്തമല്ല. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് pakistan.gov.pk എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. Hacked by Ne0h4ck3r എന്നാണ് സൈറ്റിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞത്.

ദേശീയ ഗാനത്തോടൊപ്പം അശോക ചക്രവും സ്വാതന്ത്രദിനാശംസയും നൽകിയിരിക്കുന്നു. ഓഗസ്റ്റ് 15, സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ എന്നാണ് നൽകിയിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യയും പാക്കിസ്ഥാനും പ്രതികരിച്ചിട്ടില്ല.

NO COMMENTS