പാക് അധിനിവേശ കാശ്മീരിൽ ആറ് ഡാമുകൾ; സഹായം ചൈനയിൽനിന്ന്

പാക്ക് അധിനിവേശ കാശ്മീരിൽ ആറ് ഡാമുകൾ നിർമ്മിക്കാനൊരുങ്ങി പാക്കിസ്ഥാൻ. സിന്ധു നദിയിൽ ചൈനയുടെ സഹായത്തോടെ ഡാം നിർമ്മിക്കാൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നുവെന്ന് വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണിതെന്നും മറുപടി സിംഗ് വ്യക്തമാക്കി.

പാക്കിസ്ഥാൻ അനധികൃതമായി കയ്യേറിയ സ്ഥലമാണ് അധിനിവേശ കാശ്മീരെന്നും ഇത് ഇന്ത്യയുടെ പ്രാദേശിക നീതി ഹനിക്കലാണെന്നും സിംഗ് പറഞ്ഞു. ഇന്ത്യ ചൈന അതിർത്തി പ്രശനം തുടരുമ്പോഴാണ് പാക്കിസ്ഥാന് അധിനിവേശ കാശ്മീരിൽ ഡാം നിർമ്മിക്കാൻ ചൈന സഹായം നൽകുന്നത്.

NO COMMENTS