രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

up-assembly-election-bjp-rally-620x400

കഴിഞ്ഞ 65 വർഷത്തെ കോൺഗ്രസ് റെക്കോർഡ് തകർത്ത് രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി. ചരിത്രത്തിലാദ്യമായാണ് ബിജെപി രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. ഇപ്പോൾ ബി.ജെ.പിക്ക് 58ഉം കോൺഗ്രസിന് 57ഉം സീറ്റുകളാണ് രാജ്യസഭയിൽ ഇപ്പോഴുള്ളത്. മധ്യപ്രദേശിൽനിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എം പി എത്തിയതോടെയാണ് കോൺഗ്രസിന്റെ റെക്കോർഡ് തകർന്നത്.

കേന്ദ്ര മന്ത്രി മാധവ് ദവെയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് സമ്പാദ്യ ഉകി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് സീറ്റുകളിലേയ്ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

NO COMMENTS