സച്ചിന്‍ ടെന്റുല്‍ക്കര്‍ എറണാകുളം ജില്ലാ ആശുപത്രിയ്ക്ക് 25ലക്ഷം രൂപ നല്‍കി

sachin

എറണാകുളം ജനറല്‍ ആശുപത്രിക്ക് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചു. സച്ചിന്‍ എംപി ഫണ്ടില്‍ നിന്നുമാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റിന്റെ വികസനത്തിനാണ് ഈ തുക കൈമാറുക.

70 ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറണമെന്നും എറണാകുളം ജില്ലാ കളക്റെ സച്ചിന്റെ ഓഫീസ് അറിയിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. പാര്‍ലമെന്റില്‍ മതിയായ ഹാജരില്ലാത്തതിനാല്‍ സച്ചിനെയും സിനിമാതാരമായ രേഖയെയും പുറത്താക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സച്ചിന്‍ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS