‘സെക്‌സ് സുൽത്താൻ’ പിടിയിൽ

sex sultan arrested

സുൽത്താൻ ഓഫ് സെക്‌സ് എന്ന് സ്വയം അവകാശപ്പെടുന്ന ബംഗ്ലാദേശുകാരൻ ഫൗദ് ബിൻ സുൽത്താനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക് മെയിൽ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുമായി സുൽത്താൻ നടത്തിയ ലൈംഗിക ബന്ധത്തിന്റെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ വീഡിയോ സുൽത്താൻ ചിത്രീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഫൗദിന്റെ വീട്ടിൽ ബുധനാഴ്ച്ച പോലീസ് നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പ്, മെത്താഫെറ്റമിൻ ഗുളികകൾ, നീലചിത്രങ്ങൾ എന്നിവ പിടിച്ചെടുത്തു.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പുരുഷ വേശ്യയായ സുൽത്താൻ ഓൺലൈൻ വഴി ഇടപാടുകാരായ സ്ത്രീകളെ കണ്ടെത്തി ഇവരെ സ്വന്തം ഫഌറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയാണ് പതിവ്.
ഇയാളെ തേടിയെത്തുന്നതിൽ ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകളാണ്. 150തോളം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ ലാപ്പ്‌ടോപ്പിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

sex sultan arrested

NO COMMENTS