കാശ്‍മീരിൽ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

indian army
കാശ്‍മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഹിജ്ബുൾ മുജാഹീദ്ദൻ ഭീകരനാണ്  കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അനന്തനാഗിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സുരക്ഷസേന തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
kashmir

NO COMMENTS