കണ്ണൂരിൽ സമാധാനം; സിപിഎം-ബിജെപി ധാരണ

kodiyeri-kummanam

രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാനും അവസാനിപ്പിക്കാനും സിപിഎം ബിജെപി നേതാക്കൾ കണ്ണൂരിൽ നടത്തിയ സമാധാന ചർച്ചയിൽ ധാരണ. പ്രശ്‌നങ്ങളുണ്ടെങ്കിൽ അതിന് മുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്ന് പാർട്ടി അണികൾക്ക് നിർദ്ദേശം നൽകുമെന്ന് ഇരുവിഭാഗങ്ങളും അറിയിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ സമാധാന ചർച്ചയിൽ പങ്കെടുത്തു.

10 ദിവസത്തിനകം സമാധാന ചർച്ചയിലെ ധാരണകൾ പാർട്ടിയുടെ താഴെ തട്ടിലേക്ക് എത്തിക്കാനാണ് ധാരണ. ഇരുപാർട്ടികളും പാർട്ടിയോഗങ്ങൾ വിളിച്ച് ചേർത്ത് ചർച്ചയിലെ ധാരണകൾ അറിയിക്കും.

NO COMMENTS