കോഴിക്കോട് വാഹനാപകടം; മരണ സംഘ്യ ഉയരുന്നു

kozhikode accident death toll rises

കോഴിക്കോട് താമരശ്ശേരിയിൽ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്.

സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിന്ന് കൽപ്പറ്റയ്ക്ക് പോവുകയായിരുന്ന ബസും വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ജീപ്പുമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

kozhikode accident death toll rises

NO COMMENTS