മരണ സർട്ടിഫിക്കറ്റിന് ആധാർ വേണ്ടെന്ന് കേന്ദ്ര സർക്കാർ

0
16
aadhar aadhar made compulsory entrance exams no need adhar for death certificate

മരണ സർട്ടിഫിക്കറ്റിനുള്ള രജിസ്‌ട്രേഷന് ആധാർ നിർബന്ധമാണെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. മരണം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന് സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

മരണവിവരം രജിസ്റ്റർ ചെയ്യുന്നതിനായി ഒക്ടോബർ ഒന്നു മുതൽ ആധാർ നിർബന്ധമാണെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് വാർത്തകളുണ്ടായിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് പരക്കെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

no need adhar for death certificate

NO COMMENTS