പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർ മരിച്ചു

pick up van fell to abyss two killed

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. തുണഗ് താഴ്‌വരയിലേക്കാണ് ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. 200 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. മഹേഷ് താക്കൂർ,കിഷോരി ലാൽ എന്നിവരാണ് മരിച്ചത്.

വാനിൽ ആകെ മൂന്നു പേരാണുണ്ടായിരുന്നത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. പരുക്കേറ്റ പദം റാമിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

pick up van fell to abyss two killed

NO COMMENTS