സംസ്ഥാന സ്‌കൂൾ കലോത്സവം അവധിക്കാല മേളയാക്കാൻ നീക്കം

kerala-school-kalolsavam

സ്‌കൂളുകളിലെ പഠന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സംസ്ഥാന സ്‌കൂൾ കലോത്സവം അവധിക്കാലത്തേക്ക് മാറ്റാൻ ശുപാർശ. ഡിസംബർ 26 മുതൽ ജനുവരി 1 വരെയാണ് കലോത്സവം നടത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സുപാർശ ചെയ്യുന്നത്. ഇതോടെ ക്രിസ്മസ് അവധി നാളുകളിൽ കലോത്സവം നടത്താം.

പ്രവർത്തി ദിവസമായ ജനുവരി ഒന്ന് മാത്രമേ മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നഷ്ടമാകുകയുള്ളൂ. വിദ്യാഭ്യാസ മന്ത്രി കൂടി ശുപാർശ അംഗീകരിച്ചാൽ ഇനി വരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം അവധിക്കാല മേളയായി ആഘോഷിക്കും.

NO COMMENTS