ഉസൈൻ ബോൾട്ട് സെമി ഫൈനലിൽ

usain bolt in semifinals

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്ററിൽ വേഗരാജാവ് ഉസൈൻ ബോൾട്ട് സെമിഫൈനലിൽ. ആറാം ഹീറ്റ്‌സിൽ ഒന്നാമനായി ഫിനിഷ് ചെയ്താണ് സെമിയിൽ കടന്നത്.

തുടക്കം പിഴച്ചെങ്കിലും 10.07 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കാൻ ബോൾട്ടിനായി. നൂറ് മീറ്ററിലെ മികച്ച സമയം കുറിച്ചത് മറ്റൊരു ജമൈക്കൻ താരം ജൂലിയൻ ഫോർട്ടെയാണ്. മൂന്നാം ഹീറ്റ്‌സിൽ 9.99 സെക്കൻഡിൽ ഫോർട്ടെ ഒന്നാമനായി.

 

usain bolt in semifinals

NO COMMENTS