ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

vice presidential election today 2017

രാജ്യത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുൻ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എൻ.ഡി.എ. സ്ഥാനാർഥി. ബംഗാൾ മുൻ ഗവർണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാർഥി.

പാർലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേർ ലോക്‌സഭാ അംഗങ്ങളുമാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.

 

vice presidential election today 2017

NO COMMENTS