പിറന്ന് നിമിഷങ്ങൾക്കുള്ളിൽ അജറ്റ താരമായി; കാരണം അവളുടെ ഈ കുസൃതി

Baby hugs mother moments after birth

പിറന്നുവീണ് നിമിഷങ്ങൾക്കകം അമ്മയെ കെട്ടിപ്പിടിച്ച് മകൾ. സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത് ഈ അപൂർവ്വ നിമിഷമാണ്. ജനിച്ച് വീണ ഉടനെ അമ്മയ്‌ക്കൊപ്പം കിടത്തിയപ്പോൾ കുഞ്ഞുമാലാഖ അവളുടെ അമ്മയെ കെട്ടിപ്പിടിച്ച് മുത്തം നൽകി.

baby.ബ്രസീലിലെ സാന്റ മോണിക്ക ആശുപത്രിയിൽ ബ്രന്റ കോയിൽഹോ ഡി സൗസ എമ്മ എന്ന 24 കാരിയ്ക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്. കുഞ്ഞ് അജറ്റ റിബേറി അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ഫോട്ടോ ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

ജനിച്ച് വീഴുന്ന കുഞ്ഞുങ്ങൾ ആദ്യം പാലുകുടിയ്്ക്കാനാണ് ശ്രമിക്കുകയെന്നും അത്തരമൊരു ശ്രമം നടത്തിയതാകാം അജറ്റ എന്നുമാണ് വിദഗ്ധർ. പറയുന്നത്. എന്തുമാകട്ടെ സോഷ്യൽ മീഡിയയിൽ അജറ്റയും അമ്മയും തന്നെയാണ് ഇപ്പോൾ താരം.

baby hugs her mother seconds after being born

 

NO COMMENTS