Advertisement

ഈ 10 ചോദ്യങ്ങൾ മതി ജയ്റ്റ്ലി വെള്ളം കുടിയ്ക്കാൻ

August 6, 2017
Google News 1 minute Read
Arun Jaitley

തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയോട് ചോദിക്കാനുണ്ട് ചില ചോദ്യങ്ങൾ. മീഡിയ വണിലെ മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തറാണ് അരുൺ ജയ്റ്റ്‌ലിയോട് ചോദിക്കാനുള്ള പത്ത് ചോദ്യങ്ങൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കേരളത്തിൽ അക്രമങ്ങൾ അതിരുവിടുന്നുവെന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭീകര സംസ്ഥാനമാണ് കേരളം എന്നും തുടങ്ങിയ വാദങ്ങളുന്നയിച്ച് എത്തിയ ജയ്റ്റ്‌ലിയ്ക്ക് മുന്നിൽ നിരത്തി വച്ചിരിക്കുകയാണ് നിഷാദ് ആ പത്ത് ചോദ്യങ്ങൾ. അതിനുള്ള മറുപടി കൂടി നൽകിയിട്ടേ അരുൺ ജയ്റ്റ്‌ലി ജി പോകാവൂ എന്നാണ് ഈ മാധ്യമപ്രവർത്തകന് പറയാനുള്ളത്.

നിഷാദ് റാവുത്തറിന്റെ പോസ്റ്റ് ഇങ്ങനെ

അരുൺ ജെയിറ്റിലിക്ക് സുസ്വാഗതം. ഇല്ലാത്ത സമയം ഉണ്ടാക്കി എന്തിനാണ് വരുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. എങ്കിലും, നിങ്ങൾ ദില്ലിയിൽ നിന്ന് തീരുമാനിച്ചുറപ്പിച്ച് കൊണ്ടുവരുന്നതൊക്കെ ആദ്യം പറയൂ. അതിന് ശേഷം ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കാം
1. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിന് ഏറ്റവുമധികം ഇരയായത് ഇടതുപക്ഷക്കാരോ സംഘപരിവാറുകാരോ?
2. പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം ആദ്യത്തെ അക്രമം നടത്തിയത് സംഘപരിവാറോ സിപിഐഎമ്മോ?
3. ക്രമസമാധാന നിലയുടെ കാര്യത്തിൽ ‘നിങ്ങളുടെ’ യുപിയും രാജസ്ഥാനും മധ്യപ്രദേശും കേരളത്തേക്കാൾ മുന്നിലാണോ?
4. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഫൈസലിനെയും റിയാസ് മൌലവിയെയും ആർഎസ്എസ് കൊന്നത് എന്തിനാണ്?
5. രണ്ട് മാസം കൊണ്ട് സമാധാനം തകർന്നുലഞ്ഞ യുപിയിൽ രാഷ്ട്രപതി ഭരണം വേണോ?
6. വർഗീയ കലാപങ്ങളുടെ കണക്കിൽ കേരളത്തേക്കാൾ പിന്നിലുള്ള ഏതെങ്കിലും നാട് ഇന്ത്യയിലുണ്ടോ?
7. ഐപി ബിനുവിനെ സസ്‌പെൻറ് ചെയ്ത സിപിഐഎമ്മിനെ പോലെ രാഹുലിനെ കല്ലെറിഞ്ഞ യുവമോർച്ചാ നേതാവിനോട് നിലപാട് ഇല്ലാത്തത് എന്ത്?
8. ജോസഫിൻറെ കൈവെട്ടിയത് സിപിഐഎമ്മാണെന്ന് ലോക്‌സഭയിൽ കള്ളം പറഞ്ഞത് എന്തിനാണ്?
9. ദലിതർക്ക് എതിരായ അതിക്രമം ഏത് നാട്ടിലാണ് ഏറ്റവുമധികം എന്ന് കണക്കുവെച്ച് ചർച്ച ചെയ്യാൻ ഒരുക്കമുണ്ടോ?
10. ഇപ്പോൾ നിങ്ങളുന്നയിക്കുന്ന ആവശ്യങ്ങൾക്ക് ചരിത്രത്തിൽ നിങ്ങൾതന്നെ സ്വീകരിച്ച മാതൃകാപരമായ ഉദാഹരണങ്ങളുണ്ടോ?
സൂക്ഷ്മ തലത്തിലേക്ക് പോയാൽ ഇനിയും കുറെ ചോദ്യങ്ങൾ ബാക്കിയുണ്ട്. അതുവിടാം. പകരം രണ്ട് ചോദ്യത്തിന് കൂടി ഉത്തരം പറയണം.
അത് ജിഎസ്ടിയുടെയും മെഡിക്കൽ കോഴയുടെയും കാര്യമാണ്. അത് പറഞ്ഞിട്ടേ പോകാവൂ. ഞങ്ങൾ കാത്തിരിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here