കോഴിക്കോട് വാഹനാപകടം; മരണം ഏഴ് ആയി

kozhikode accident death toll rises

കോഴിക്കോട് മൈസൂരു ദേശീയ പാതയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് താമരശ്ശേരിയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് ശനിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിന്ന് കൽപ്പറ്റയ്ക്ക് പോവുകയായിരുന്ന ബസും വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ജീപ്പുമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

NO COMMENTS