മഅ്ദനി കേരളത്തിലെത്തി

madani

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅ്ദനി കേരളത്തിലെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറയ മഅ്ദനി മൂന്ന് മുപ്പതോടെ നെടുമ്പാശ്ശേരിയിൽ എത്തി. അവിടെ നിന്ന് അൻവാശ്ശേരിയിലെ വീട്ടിലേക്ക് തിരിച്ചു. മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും അസുഖബാധിതയായ അമ്മയെ കാണാനുമാണ് മഅ്ദനി എത്തുന്നത്.

ഇളയമകൻ സലാവുദീമൊപ്പമാണ് മഅ്ദനി എത്തുന്നത്. കർണാടക പൊലീസിലെ സിഐ റാങ്കിലുളള രണ്ട് ഉദ്യോഗസ്ഥരാണ് മഅ്ദനിക്കൊപ്പം ഉണ്ടാവുക. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. ഓഗസ്റ്റ് എട്ടിന് തലശ്ശേരിയിലേക്ക് പോകുന്ന മഅദനി ഒമ്പതിന് അൻവാർശ്ശേരിയിലേക്ക് മടങ്ങും. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലത്ത് വിവാഹ സത്കാരത്തിലും പങ്കെടുക്കും. ഓഗസ്റ്റ് 19വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

NO COMMENTS