Advertisement

മഅ്ദനി കേരളത്തിലേക്ക് തിരിച്ചു

August 6, 2017
Google News 0 minutes Read

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മഅദനി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറി. മൂന്ന് ഇരുപതോടെ നെടുമ്പാശ്ശേരിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ നിന്ന് അൻവാശ്ശേരിയിലേക്ക് തിരിക്കും. മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും അസുഖബാധിതയായ അമ്മയെ കാണാനുമാണ് മദനി എത്തുന്നത്.

ഉളയമകൻ സലാവുദീമൊപ്പമാണ് മഅദനി എത്തുന്നത്. കർണാടക പൊലീസിലെ സിഐ റാങ്കിലുളള രണ്ട് ഉദ്യോഗസ്ഥരാണ് മദനിക്കൊപ്പം ഉണ്ടാവുക. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. ഓഗസ്റ്റ് എട്ടിന് തലശ്ശേരിയിലേക്ക് പോകുന്ന മദനി ഒമ്പതിന് അൻവാർശ്ശേരിയിലേക്ക് മടങ്ങും. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലത്ത് വിവാഹ സത്കാരത്തിലും പങ്കെടുക്കും. ഓഗസ്റ്റ് 19വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here