ഉത്തര കൊറിയയ്ക്ക് മേൽ ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്ക

Trump-North-Korea

ഉത്തര കൊറിയയ്ക്ക് മേൽ ഉപരോധം ശക്തിപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിന്റെ പിന്തുണ. ഉപരോധം കൊണ്ടുവരാൻ അമേരിക്ക മുന്നോട്ടുവച്ച പ്രമേയം സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ചു. കൽക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കൾ, ലെഡ്, ലെഡ് ധാതുക്കൾ, മത്സ്യം അടക്കമുള്ള സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി പൂർണ്ണമായും നിരോധിക്കുക എന്നിവയാണ് അമേരിക്കയുടെ ലക്ഷ്യം. ഉത്തര കൊറിയയെ ഇത് സാമ്പത്തികമായി പ്രസിന്ധിയിലാക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.

NO COMMENTS