ഇന്ന് സർവ്വകക്ഷി യോഗം

pinarayi pinarayi vijayan justifies not attending jacob thomas book launch

രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവ്വകക്ഷിയോഗം. വൈകീട്ട് മൂന്നിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്. തിരുവനന്തപുരത്ത് ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെയാണ് സമാധാന ശ്രമങ്ങൾ ഊർജിതമാക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലും കോട്ടയത്തും ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം – ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ തമ്മിൽ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടന്ന സമാധാന ചർച്ചകൾക്കു ശേഷമാണ് സർവ്വകക്ഷിയോഗം ചേരുന്നത്.

NO COMMENTS