നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ  നിയമ നിര്‍മാണത്തിനായി മാത്രമുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ പ്രവേശനം, മുഖ്യ മന്ത്രിയുടെ കടക്കൂ പുറത്തെന്ന ശകാരം, കോവളം കൊട്ടാരം കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ സഭാതലത്തെ ചൂടു പിടിപ്പിക്കും.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനം പ്രതിപക്ഷം മുഖ്യ ആയുധമാക്കും.  വിൻസന്റ് എംഎൽഎയുടേത് കള്ളക്കേസാണെന്ന് ആരോപണവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ജിഎസ്ടി,  സ്വാശ്രയ മെഡിക്കൽ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം എന്നിവ സംബന്ധിച്ച നിർണ്ണായക ബില്ലുകളാണ് സഭ പരിഗണിക്കുക. 24ന് സമ്മേളനം അവസാനിക്കും.

assembly session

 

NO COMMENTS