ഓഗസ്റ്റ് 22ന് ബാങ്ക് പണിമുടക്ക്

bank strike today

ഓഗസ്റ്റ് 22ന് രാജ്യ വ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകര്‍ക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണെന്ന് ഭാരവാഹികൾ ആരോപിക്കുന്നു. സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കെതിരേ നടപ്പാക്കിയ വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

NO COMMENTS